"Welcome to Prabhath Books, Since 1952"
What are you looking for?

കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിന്റെ നാൾവഴികളും

4 reviews

    കേരളത്തിൽ ജന്മിത്വത്തിന് അറുതിവരുത്താനും, തൊഴിലാളികളുടെ മൗലികാവകാശങ്ങൾ നേടിയെടുക്കാനും കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്. ജനാധിപത്യവും പൗരാവകാശങ്ങളും പരിരക്ഷിക്കാൻ കഴിഞ്ഞതും കമ്മ്യൂണിസ്റ്റുകാരുടെ സമരങ്ങളുടെ ഫലമാണ്. 

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിന്റെ എഴുപതാം വാർഷികം ആഘോഷിക്കുമ്പോൾ, അഭിമാനവും ആവേശവും ജ്വലിപ്പിക്കുന്ന അനുഭവങ്ങൾ മനസിൽ നിറയുകയാണ്. ഈ ചരിത്രം ഇന്നത്തെ തലമുറ പഠിക്കണം, ഭാവി തല മുറയ്ക്ക് പകർന്നു നൽകണം. വർത്തമാന കാലത്തെയും വരുംകാലത്തെയും കടമകൾ ഏറ്റെടുക്കാൻ ഊർജ്ജം പകരുന്ന അനുഭവങ്ങളാണിവ. എഴുപത് വർഷത്തെ ചരിത്രത്തിലെ പ്രധാന ഏടുകൾ സംക്ഷിപ്തമായും വികാരനിർഭരമായും വിവരിക്കുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയത് വി.പി. ഉണ്ണി കൃഷ്ണനാണ്. ഉണ്ണികൃഷ്ണന്റെ ലളിതവും ആകർഷകവുമായ ശൈലി ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു. 

- വെളിയം ഭാർഗവൻ 


45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support